Blog - സാന്ത്വനശബ്ദം

വിഷാദരോഗമേ വിട

/ Thomas Abraham


നിരാശതയുടെ  മടിത്തട്ടിൽ ചാഞ്ഞവർ, സ്വപ്നത്തകർച്ചയുടെ മാറ്റൊലി കേട്ടവർ, അപകർഷതാബോധത്തിൻ്റെ പടികൾ ചവിട്ടിയവർ, ബുദ്ധിയുടെ വികാസതലത്തിൽ കറുപ്പു വീണവർ, ജീവിതം പരാജയമെന്നു സ്വയം വിധിച്ചവർ, കുറ്റപ്പെടുത്തലിൻ്റെ ശബ്ദം കേട്ടു വളർന്നവർ, ഒറ്റപ്പെടുത്തലിൻ്റെ അസഹിഷ്ണത അനുഭവിക്കുന്നവർ, സ്വയം മരണക്കുഴിയുണ്ടാക്കാൻ ഒരുക്കൂട്ടുന്നവർ, ഒരു സാന്ത്വനത്തിനായ് ഒരു തഴുകലിനായി വെമ്പുന്നവർ, വിഷാദരോഗത്തിൻ്റെ കരിനീലിച്ച വിഷമനസിനു ബീജം നൽകുന്നു, പറിച്ചെറിയൂ നിൻ്റെ മനസിൻ്റെ ചങ്ങലകൾ.

ഞാൻ എനിക്കുവേണ്ടി. എൻ്റെ ജീവിതം മറ്റാർക്കുമല്ലല്ലോ. എനിക്കു ചിരിക്കണം, ഓടിച്ചാടി നടക്കണം, ആടണം പാടണം.ജീവിതം സ്വർഗമാക്കണം.എൻ്റെ ജീവിതം എനിക്കുമാത്രം.തടസങ്ങളെല്ലാം ഞാൻ തച്ചുടയാക്കും.ദൈവം ഒരുക്കിത്തന്നത് സന്തോഷവും സമാധാനവുമാണല്ലോ.
വനിതകളിലാണ് വിഷാദരോഗങ്ങൾ കൂടുതൽ. എന്തു ശക്തീകരണം ഉണ്ടായാലും വൈകാരിക ബലഹീനതയിൽ നിന്നു വിമുക്തമല്ല സ്ത്രീകൾ. വിഷാദരോഗത്തിൻ്റെ നീരാളിപ്പിടിത്തവും അവിടെ നിന്നാണ്. വനിതാദിനത്തിൽ വിഷാദരോഗങ്ങൾക്കു കടിഞ്ഞാണിടാൻ പ്രതിജ്ഞയെടുക്കാം.

വരൂ നമുക്കൊരു തെളിഞ്ഞ മനസ്സൊരുക്കാം.

Next Post Previous Post