എഴുതാനും വായിക്കാനും അറിയാത്ത മുതിർന്ന കുട്ടികൾ
എട്ടാം ക്ലാസ്സിൽ പഠിച്ചു കഴിഞ്ഞും എഴുത്തും വായനയും അറിയില്ല എന്നു പറഞ്ഞു വരുന്ന കുട്ടികളെ കാണുമ്പോൾ അവരിലുണ്ടാകുന്ന മാനസികപ്രശ്നങ്ങളാണു ഞാൻ വിശകലനം ചെയ്യുന്നത്.വളരെയധികം കുട്ടികൾ പത്താം ക്ലാസ്സിലായിട്ടും അക്ഷരങ്ങൾ എഴുതാനറിയാതെ വായിക്കാനറിയാതെ വിഷമിക്കുന്നു. അവരൊക്കെ പഠനവൈകല്യമുള്ളവരാണെന്നു മുദ്രകുത്തുന്നു. അതായത് ചുണക്കുട്ടന്മാരെ,എല്ലാക്കാര്യങ്ങളിലും നല്ല പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കുന്നവരെ,നല്ലതുപോലെ സംസാരിക്കുന്നവരെയാണ് പുറന്തള്ളുന്നത്.
പഠനവൈകല്യം അടിച്ചേല്‍പ്പിക്കുകയാണിപ്പോള്‍. കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും കുട്ടികളോടുചെയ്യുന്നതു കടുത്ത ഒരു ദ്രോഹമാണു. ബുദ്ധിശക്തിയിലും പ്രവര്‍ത്തന ശക്തിയിലും തന്മയത്വം കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്കു എഴുത്തിലോ വായനയിലോ ഗണിതത്തിലോ പിന്നോക്കാവസ്ഥയുണ്ടായാല്‍ ഉടന്‍ തന്നെ ചൈല്‍ഡ് ഗൈഡന്‍സ് സെന്‍ററുകളില്‍ചെന്നു പഠനവൈകല്യസാക്ഷിപത്രം വാങ്ങി പരീക്ഷയ്ക്ക് സഹായം വാങ്ങുന്ന പ്രവണത കുട്ടികള്‍ക്കല്ല സ്കൂളുകള്‍ക്കാണു ഗുണം ചെയ്യുന്നതു. റിസല്‍റ്റു നന്നാക്കല്‍ മാത്രമാണ് അവരുടെ ലക്ഷ്യം. കുട്ടി ചിന്തിക്കുന്നതു തനിക്കു മാറാനാവാത്ത മാനസികരോഗമാണെന്നും തന്നെ ഒന്നിനും കൊള്ളത്തില്ലെന്നുമാണു . കാലക്രമത്തില്‍ കുട്ടിയുടെ മാനസികനില തെറ്റുന്നു. ചില കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ താന്‍ പഠിക്കാത്തതോര്‍ത്ത് ദുഖിക്കുന്നു,നിരാശ വളർത്തുന്നു.ദാമ്പത്യ ജീവിതം തകരുമോ എന്ന് പരിതപിക്കുന്നു. ഒരു പെൺകുട്ടിയും മാതാവും എന്‍റെയ്ടുത്തുവന്നു കരഞ്ഞു. അവളെ വിവാഹം ചെയ്തത് വിദേശത്തു ജോലിയുള്ള ഒരാള്‍ പെൺകുട്ടിക്ക് അക്ഷരങ്ങളെല്ലാം അറിയാം. പക്ഷെ എഴുതാന്‍ അറിയില്ല .പഠനവൈകല്യത്തിന്‍റെ ആനുകൂല്യത്തില്‍ ഒൻപതാംക്ലാസ്സു വരെ പഠിച്ചു . സമ്പന്നകുടുംബത്തിലെ കുട്ടിയാണു. ഭര്‍ത്താവിനു അവളോടു നല്ല സ്നേഹവും. എഴുതാനറിയില്ല എന്ന കാര്യം അയാളില്‍ നിന്നവള്‍ മറച്ചുവച്ചിരുന്നു. വാട്സ് ആപ്പിലൂടെ മെസ്സേജുകള്‍ വന്നുതുടങ്ങി . മറുപടി അയക്കാന്‍ സഹോദരന്റെ ഭാര്യ സഹായിച്ചു.റൊമാൻസും സ്വകാര്യതയും പ്രശ്‍നമായ്. ഇനിയെന്തൊക്കെ സംഭവിക്കുമൊ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമോ എന്നും ഭയന്നു. അയാള്‍ അവധിക്കു നാട്ടിൽ വരുന്നതിനു മുമ്പ് എഴുതാന്‍ പഠിക്കണമെന്നും അവളില്‍ കണ്ട ചില മാനസിക പ്രശ്നങ്ങള്‍ക്കും പരിഹാരവുമായാണു എന്നെത്തേടിയെത്തിയതു. നല്ല ഒരു പരിശീലനത്തിനുശേഷം അവൾ എഴുതാനും വായിക്കാനും പഠിച്ചു.കാരണം പഠനവൈകല്യം അവളിൽ ഇല്ലായിരുന്നു. അവളുടെ ഭാവി നശിപ്പിച്ചത്.സ്കൂളും ഗൈഡൻസ് സെൻ്ററുമായിരുന്നു.പഠനവൈകല്യം ആണെങ്കിൽ അത്രവേഗം മാറ്റിയെടുക്കാൻ പറ്റില്ല.ബ്രയ്നിൻ്റെ പ്രവർത്തനമന്ദതയാണത്.നിരന്തരമായ പരീശീലനങ്ങൾ കൊണ്ട് അല്പം മാറിയെങ്കിൽ ആയി.
ഇന്ന് പഠനവൈകല്യസ്വഭാവമില്ലാത്തഎഴുത്തും വായനയും അറിയാത്ത കുട്ടികളെ ഞാൻ കടുതൽ കാണുന്നു. മറ്റെല്ലാക്കാര്യത്തിലും ചുണയുള്ളകുട്ടികൾ.ഒന്നാം ക്ലാസ്സു മുതൽ ഒൻപതാം ക്ലാസ്സുവരെ പഠിച്ചിട്ടും അക്ഷരങ്ങൾ കടലാസിൽ തെളിക്കുന്നില്ല.കുട്ടിയുടെ മനസ്സിൽ ഉരുവിടുന്ന അക്ഷരങ്ങൾ അറിയാത്ത അക്ഷരക്കോലങ്ങൾ മാത്രം.കുട്ടികളുടെ മസ്തിഷ്കത്തിൽ മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന അക്ഷരവിദ്യ.ഇത് എന്താണെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ.
മനശാസ്ത്രതലത്തിൽ വിശദമായി വിലയിരുത്തേണ്ട മർമ്മപ്രധാനമായ വസ്തുതയാണ്.
കുട്ടികളുടെ മാനസികമായ വ്യതിയാനങ്ങളാണ് എഴുത്തും വായനയും പ്രയാസമായിക്കാണിക്കുന്നത്. കുട്ടി ജനിക്കുന്നതിനുമമ്പു തന്നെ ഗർഭകാലത്തുണ്ടാകുന്ന അമ്മയുടെ അസഹനീയമായ ബുദ്ധിമുട്ടുകൾ ,അമിത മരുന്നുകൾ ,പില്കാലത്ത് കുട്ടികളിൽ പല രോഗങ്ങളായി മാറുന്നുണ്ട്. എഴുത്തും വായനയെയും ഇതു കുറെയൊക്കെ ബാധിക്കാറുണ്ട്.ഗൗരവമായി ഇക്കാര്യത്തിൽ ചിന്തിക്കേണ്ട സുപ്രധാന കാരണം ആധുനിക ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗം.പ്രത്യേകിച്ച് ആധുനിക ആശയവിനിമയ യന്ത്രങ്ങളുടെ അമിത ഉപയോഗം. കളിപ്പാട്ടങ്ങൾ പോലും അതിനെ ചുറ്റിപ്പറ്റിയാണ് .ഇപ്പോൾ വായനയുടെയും എഴുത്തിൻ്റെയും സാഹചര്യം കുറഞ്ഞ് ഇല്ലാതായെന്നുതന്നെ പറയാം.ജനിക്കുമ്പോൾ മുതൽ ഇവ സന്തത സഹചാരികളാകുന്നു. ശബ്ദമില്ല, കൈചലന സാഹചര്യമില്ല.മാതാപിതാക്കൾക്ക് അടുത്തിരിക്കാൻ നേരമില്ല.മൊബൈലിലോ ലാപ്ടോപ്പിലോ ‘യാന്ത്രിക കളിക്കൂട്ടു മാത്രം.പിന്നീട് എത്ര എഴുതിപ്പിച്ചാലും അടിച്ചു പഠിപ്പിച്ചാലും കുട്ടികളുടെ മനസ്സിൽ അപകർഷതാബോധം മാത്രം. വീട്ടിലും സ്കൂളിലും നാട്ടിലും കുട്ടിയെ ഒരു പ്രശ്നകാരനായി മാറ്റിയാലും ഇതു സംഭവിക്കും.എഴുത്തും വായനയും അറിയില്ല എന്ന കളിയാക്കലുകൾ കുട്ടിയുടെ മാനസിക ചേതനയെ ബാധിക്കും.ഇതിൻ്റെ ഫലമായി ‘ഫോബിയ’ പോലും വരാം. സ്കൂളിൽപ്പോകാൻ മടിയും.ഫോബിയ എന്ന രോഗം കൗൺസലിംഗ് കൊണ്ടു മാത്രം സുഖപ്പെടുകയില്ല. അതിൻ്റെ കൂ ടെ ക്രമമായ മരുന്നുപയോഗം കൂടി ആവശ്യമാകും.
ശാസ്ത്രം ഇന്നത്തെ നിലയ്ക്ക് വളരുന്നതിനു മുമ്പ് നമ്മുടെ നാട്ടിൽ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ‘ഓലപ്പള്ളിക്കൂടം’ ഉണ്ടായിരുന്നു. അരിപ്പൊടിയിലും പഞ്ചാരമണലിലും അക്ഷരം പഠിപ്പിക്കുന്ന എഴുത്താശാന്മാർ ഉണ്ടായിരുന്നു..എഴുത്തോലയിൽ നാരായത്തുമ്പു കൊണ്ടെഴുതി അക്ഷരങ്ങൾ പഠിപ്പിക്കുന്നവർ. അവിടെ പൊടിമണലിൽ എഴുതുന്ന കുട്ടികൾക്കു കയ്യോട്ടം കിട്ടുമായിരുന്നു.വിരൽത്തുമ്പിൽ ലഭിക്കുന്ന രക്തയോട്ടം ബ്രയിനിന് ഉത്തേജനം ലഭിക്കും. ഓക്സിജൻ കലർന്ന രക്തം ബ്രയിനിന്റെ പ്രവർത്തനസന്നദ്ധത കൂട്ടും. അതിനുശേഷം പെൻസിലുപയോഗിക്കും. അഞ്ചാം ക്ലാസ്സുമുതലാണ് പേന ഉപയോഗിക്കുന്നത്. സ്കൂളിൽ പോകുന്ന കുട്ടികളിൽ അക്ഷരങ്ങളറിയാത്ത, എഴുത്തറിയാത്ത കുട്ടികൾ ഒരു ശതമാനം പോലുമില്ലായിരുന്നു.
അക്ഷരങ്ങൾ പഠിച്ചാലും എഴുത്തും വായനയും പ്രയാസമായ് വരുന്നത് നമ്മൾ വിളിച്ചു വരുത്തുന്ന ഒരു രോഗമായി കണക്കുകൂട്ടണം. അതിന് ചെറിയ പരിശോധനയും ആവശ്യം.മരുന്നു മിക്കപ്പോഴും ഗുണം ചെയ്യണമെന്നില്ല. അക്ഷരങ്ങളും വാക്കുകളും ആവർത്തിച്ച് എഴുതിപ്പിക്കുകയാണ് പലരും പരിഹാര മാർഗങ്ങളായി കാണുന്നത്. അതുകൊണ്ട് ഒരു ഫലവും ഇല്ല.ഓരോ കുട്ടിയുടെയും ബ്രയിനിൻ്റെ പ്രവർത്തന രീതിക്കനുസൃതമായുള്ള ചികിത്സയാണു വേണ്ടത്, പരിശീലനവും. തൊണ്ണൂറു ശത മാനം കുട്ടികളെയും എഴുത്തി
ലും വായനയിലും താല്പര്യമുണ്ടാക്കി പഠനസജ്ജരാക്കാം.അവർക്കു പഠനവൈകല്യമില്ലെന്നു തെളിയിക്കാനും കഴിയും.ഇത് ഒരു ചലഞ്ചായിട്ടു ഞാനെടുക്കുന്നു.