സ്നേഹപ്രകാശം

/ Thomas Abraham


എന്നത്തേക്കും സ്നേഹം നഷ്ടപ്പെടുന്ന വികാരമാണ് വെറുപ്പ്.ഇനി ഒട്ടും സ്നേഹിക്കാൻ കഴിയാത്ത അവസ്ഥ. സ്നേഹിച്ചവരെയാണ് വെറുപ്പ് എന്ന വികാരം പിടി കൂടുന്നത്.

അറപ്പല്ല വെറുപ്പ്.അറപ്പ് ആരോടുമാകാം വെറുപ്പ് സ്നേഹിച്ചവരോടു മാത്രം.നമ്മൾ വെറുത്തവരെ ചിലർ ഇഷ്ടപ്പെട്ടേക്കാം.നമുക്കു കൊടുക്കാൻ കഴിയാത്ത സ്നേഹം അവർ കൊടുക്കുമ്പോൾ അസൂയപ്പെടേണ്ട.ഇഷ്ടപ്പെടാത്തവരെ സ്നേഹിക്കാൻ ആളുകൾ ഉണ്ട്.ഇഷ്ടപ്പെട്ടവരെ വെറുക്കാനും പലരുണ്ട്. ഒരു കൊലപാതകത്തിൻ്റെ സ്വഭാവമാണ് വെറുപ്പ്.ഇഷ്ടപ്പെടുന്നത് ഒരു പുതുജീവൻ നൽകുന്ന പ്രക്രീയയും. വെറുപ്പ് എന്ന നികൃഷ്ടരുടെ വികാരം അതു നമ്മളിൽ കുടി കൊള്ളരുത്.അത് നിഷേധങ്ങളിലൂടെ ദുഷ്ടശക്തി പടർന്നു കയറും. നശിപ്പിക്കാൻ എന്തടവും സ്വീകരിക്കും.യഥാർത്ഥത്തിൽ കൊലപാതകികളേക്കാൾ ക്രൂരരാണ് വെറുപ്പു പ്രകടിപ്പിക്കുന്നവർ. കൊല്ലാതെ കൊല്ലുന്നവർ. അവരാരാണെന്നു മനസിലാക്കി യാൽ അവരെ അകറ്റുകതന്നെ വേണം. രാത്രി കൊഴിയുമ്പോഴേ വെളിച്ചം വീശുകയുള്ളൂ.രാത്രിയിൽ നമുക്കൊന്നും കാണാൻ കഴിയില്ല.രാത്രിയിൽ കൂരിരുട്ടിൽ നമ്മളെ കാണാതെ കുറ്റാരോപണം നടത്തുന്നവരാണ് വെറുപ്പു പ്രകടിപ്പിക്കുന്നവർ.പകൽവെളിച്ചത്തിൽ മാത്രം കാണുക. അപ്പോഴേ സത്യം കാണാൻ കഴിയൂ. സ്നേഹിക്കാൻ അറിയാത്തവർ സ്നേഹിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. നമ്മൾ മനുഷ്യകുലത്തിൽ ജനിച്ചവരാണെന്നു സ്വയം മനസിലാക്കണമെങ്കിൽപോലും മനസിൽ പ്രകാശം വിതറുന്ന സ്നേഹം ഉണ്ടാകണം.നമുക്കു നൽകുന്ന ഒരു സ്നേഹം തിരികെക്കൊടുക്കാനും ആ പ്രകാശം വേണം. സ്നേഹം പരത്തുന്ന നന്മപ്രകാശം.

Next Post Previous Post