വെടിച്ചുകീറിയ പ്രേമമാനസം

/ Thomas Abraham


ഒരു കോളെജ് പ്രേമത്തിന്‍റെ പരിസമാപ്തി. അവനു അവളെ ഇഷ്ടമായ് .അവള്‍ ക്ക് അല്‍പം തൻ്റേടമുണ്ടായിരുന്നു. കാര്യഗൗരവമില്ലാത്ത പാഴ്സ്നേഹത്തിനു അവള്‍ തയാറല്ലായിരുന്നു. അതുകൊണ്ടുതന്നെ അയാളെ അവള്‍ അകറ്റിനിര്‍ത്തി.

അവന്‍ കുറച്ചുകൂടി കടത്തിവെട്ടി കാരണം. അവള്‍ സമ്പന്നയാണു തന്‍റെ ജീവിതം സുരക്ഷിതമാകും. അവന്‍ നടത്തയും സംഭാഷണവും ആകര്‍ഷകമാക്കി. അവള്‍ അവനെ രഹസ്യമായ് വീക്ഷിക്കുന്നുണ്ടായിരുന്നു ഒന്നുമില്ലെങ്കി സ്നേഹിക്കുന്ന ഒരു പുരുഷന്‍ മതി. അവന്‍റെ വിനയവും ഭക്തിയും
സ്നേഹഭാഷണവും അവളെ പരവശയാക്കി. തന്‍റെ പിതാവിന്‍റെയും മാതാവിന്‍റെയുംസ്നേഹജീവിതം അവള്‍ കണ്ടു വളര്‍ന്നതാണു.അവരൊന്നിച്ചുള്ള യാത്രകള്‍ മകളാണെങ്കിലും അസൂയ ഉണ്ടാക്കിയിരുന്നു. അതുപോലെ സ്നേഹധനന്‍റെ സംരക്ഷണ അവള്‍ അവനില്‍ കണ്ടെത്തി .വീട്ടിലെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അവര്‍ വിവാഹിതരായ്.വീട്ടിലെ ആനുകൂല്യങ്ങള്‍ തിരസ്കരിക്കുകയും ചെയ്തു. ദമ്പതികള്‍ ജീവിതസ്വപ്നങ്ങൾ നെയ്ത് വാടകവീട്ടിലൊതുങ്ങി. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍റെ വരവിനൊപ്പം മദ്യത്തിന്‍റെ മണവുമുണ്ടായിരുന്നു. ജോലിക്കു പോകാതായ്.അവള്‍ ജോലിക്ക് പോയ്ത്തുടങ്ങി.അവന്‍ ബിസിനസ് സ്വപ്നവുമായ് നടന്നു. നാണം കെട്ട് അവള്‍ പിതാവിന്‍റെ കൈയില്‍നിന്നു ലക്ഷങ്ങൾ വാങ്ങി അവനു കൊടുത്തു .അവൾക്കു സ്വന്തം വീട്ടുകാരുടെ സഹായമില്ലാതെ ജീവിച്ചു കാണിക്കണമെന്ന വാശിയുണ്ടായിരുന്നു. ജീവിക്കാൻ വരുമാനം വേണം.അവൾ പതറിപ്പോയി.ശപഥം മാറ്റിവച്ച് അച്ഛൻ്റെ കാലേൽ പിടിക്കേണ്ടി വന്നു. ഉത്തരവാദിത്തമില്ലാത്ത അവനെവിടെ നന്നാകാന്‍ . കൂട്ടകാരെ സൽക്കരിച്ച് ആ തുകയും മുടിച്ചു. ഇതിനോടകം ഒരു കുഞ്ഞുണ്ടായ്.അവളുടെ ജോലിയും ഇല്ലാതായ്.ശാരീരികമായും മാനസികമായും അവള്‍ അവനെ വെറുത്തു. അവള്‍ക്കു സ്നേഹം വേണം. ശാരീരികസ്നേഹം എവിടെയും കിട്ടും.മാനസിക സന്തോഷം, കരുതൽ എവിടെ കിട്ടും. അവൾ കൗൺസെലിങ്ങിനെത്തി അവനെകൂട്ടാതെ . പ്രേമിക്കുന്ന സമയം അവനെയും അവന്‍റെ കൂട്ടുകാരെയും മനസിലാക്കാന്‍ അവള്‍ക്കു സാധിച്ചിരുന്നെങ്കില്‍ അവന്‍റെ അഭിനയം അവള്‍ക്കു മനസിലാക്കാമായിരുന്നു. അഭിനയവും ജീവിതവും മനസിലാക്കാൻ നമ്മുടെ കുട്ടികൾ പഠിക്കുന്നില്ല. അവർ സ്വയം ജീവിതം തകർക്കുന്നു. നമ്മുടെ എത്രയോ കുട്ടികൾ പ്രണയവലയങ്ങളിൽ വീഴുന്നു.അവർ മുന്നും പിന്നുമാലോചിക്കാതെ ചിരിച്ചു കാണിക്കുന്ന സ്നേഹശബ്ദം തരുന്ന സ്നേഹസ്പർശം നൽകുന്ന പൂവാലന്മാരുടെ പുറകെ സ്വപ്നസാക്ഷാത്കാരം സഫലമാകുമെന്നു പ്രതീക്ഷിച്ച് കൈകൾ കോർത്തു പോകുന്നു.അച്ഛനമ്മമാരുടെ വേദനാശാപവുമായി. ഒരു നീമിഷം പുറകോട്ടും ഒരു നിമിഷം മുമ്പോട്ടും അവർ ചിന്തിച്ചിരുന്നെങ്കിൽ ദുഖമുള്ളുകളിൽ കുരുങ്ങി കണ്ണീരു തൂകുമായിരുന്നില്ല.സന്തോഷിക്കേണ്ട ജീവിതം നെരുപ്പോടിനകത്തു നീറുമായിരുന്നില്ല.വിപ്ലവങ്ങൾ ഘോഷിക്കാം. സമൂഹം പറഞ്ഞേക്കാം ഞങ്ങളുണ്ട്,നിയമപിന്തുണയുണ്ട് എന്ന്.വായിട്ടടിക്കുന്ന അവരല്ല ജീവിക്കേണ്ടതെന്ന് ചിന്തിക്കാൻ നമ്മുടെ യൗവനക്കാർ ചിന്തിച്ചിരുന്നെങ്കിൽ. പക്ഷെ പ്രണയമഞ്ഞളിപ്പിൽ മുഖം പൂഴ്ത്തുന്നവർ ഒരു മാസ്മരലോകത്തിലായിരിക്കുമല്ലോ. പാലക്കാടു നിന്ന് നിഷ്കളങ്കയും എന്നാല്‍ തന്‍റേടിയുമായ, അച്ഛനമ്മമാർ കൈവിട്ട മാതാപിതാക്കളുടെ നെഞ്ചു തകർത്ത ഒരു പെൺകുട്ടിയുടെ അനുഭവം ആണു ഇന്നു ഞാൻ കുറിച്ചത്.

തോമസ് എബ്രഹാം കൗൺസലിംഗ് സൈക്കോളജിസ്റ്റ്.

Next Post Previous Post