ദാമ്പത്യമുറിവുകൾ

/ Thomas Abraham


കുടുംബജീവിതത്തിൽ സർവപ്രധാനമായിട്ടുള്ളത് സ്നേഹം മാത്രമാണ്.അതിൽ സൈക്സികബന്ധമാണ് സ്നേഹാംശത്തെ എന്നും നിലനിർത്തുന്നത്.

വെറുപ്പും വിദ്വേഷവും നിരാശയും ലൈംഗികബന്ധത്തിൻ്റെ പരാജയത്തിലൂടെ കടന്നുവരാം.ഇഷ്ടമനുസരിച്ചു നടത്തുന്ന വിവാഹബന്ധങ്ങളിൽപ്പോലും ഇടച്ചിലുകൾ,കലഹങ്ങൾ കടന്നുവരുന്നു. ശാരീരികബന്ധങ്ങൾ പരാജയപ്പെടുമ്പോൾ ദേഷ്യവും വാശിയും വെറുപ്പും കലർന്നു വിവാഹമോചനത്തിൻ്റെ കരുക്കൾ നീക്കുന്നു.

ശാരീരികബന്ധസായൂജ്യ

ത്തിനു സൗന്ദര്യം ഒരു ഘടകമാണെന്നു ചിന്തിക്കുന്നവരാണു ഭൂരിഭാഗവും.സൗന്ദര്യം നമ്മൾ വിഭാവനം ചെയ്യുന്ന മാനസികചേതനയാണ്. അവളെ കണ്ടാൽ കൊള്ളില്ല അതുകൊണ്ടാ വിവാഹം വേണ്ട എന്നു വയ്ക്കുന്ന യുവാക്കളും അവൻ ഒരു വിരൂപമുഖഛായയോടു കൂടിയതുകൊണ്ട് വിവാഹം വേണ്ട എന്നു വയ്ക്കുന്ന യുവതികളുമുണ്ട്. സാമ്പത്തികവും സൗന്ദര്യവുമുള്ള ദമ്പതികളും എന്തുകൊണ്ട് കുടുംബജീവിത കയ്പുകൾ അനുഭവിക്കുന്നു.അതിൽ പ്രധാനപ്പെട്ട കാരണമാണ് അഹംഭാവകേന്ദ്രീകരണം(Egocentricism) മനസിനു ശാന്തതയില്ലായ്മ. അംഗീകാരം അടിച്ചേല്പിക്കുന്ന സ്വാർത്ഥത.അന്യോന്യം വേർപിരിയുന്ന ഒരു മനസാണത്തരക്കാർക്കുള്ളത്.അന്യോന്യം സ്വീകാര്യതയില്ലായ്മ.ബന്ധം വേർപെടുത്തുന്നതിനേക്കാൾ അപകടകാരിയാണത്.അഹംഭാവം അഹങ്കാരത്തിൻ്റെ ഫലം.സ്വീകാര്യത(Acceptance) ദാമ്പത്യബന്ധത്തിൽ അനിവാര്യം.

ഇവിടെ അന്യോന്യം സ്നേഹമുള്ള എന്നാൽ സൗന്ദരമൊട്ടുമില്ല എന്ന അപകർഷബോധമുള്ള ഒരു യുവതിയെപ്പറ്റിയാണു പറയാനുള്ളത്.ഭർത്താവു സുന്ദരനും.ശാരീരികബന്ധങ്ങളിൽ ഭർത്താവിനു അതൃപ്തിയൊന്നുമില്ല.പക്ഷേ അവൾക്കു ശരീരബന്ധം വേദനാജനകമാണ്.അസംതൃപ്തി കൊണ്ട് തനിക്കും തൻ്റെ ഭർത്താവിനും ഒരു ജീവിതമില്ലെങ്കിൽ ആത്മഹത്യതന്നെ ശരണം എന്നു വിചാരിച്ച അവൾ പാരാസെറ്റമോൾ (paracetamol) ഗുളികകൾ വിഴുങ്ങി.യഥാസമയം ഭർത്താവതു കണ്ട് ആശുപത്രിയിലെത്തിച്ചതുകൊണ്ട് രക്ഷപെട്ടു.സ്നേഹത്തോടെ ഭർത്താവു ആത്മഹത്യക്കുള്ള വികാരമെന്തെന്നു ചോദിച്ചു.തൻ്റെ വിരൂപതകൊണ്ടു ഭർത്താവിൻ്റെ സംതൃപ്തിയും നശിപ്പിക്കുന്നു എന്ന ഒരു കോംപ്ലക്സാണ്. യഥാർത്ഥത്തിൽ ലൈഗികബന്ധത്തിനു സജ്ജമാകുന്ന ഒരു മനസാണു വേണ്ടത്.അതു ഭർത്താവിൽ കുടികൊണ്ടിരുന്നു. സൗന്ദര്യം അതിനൊരു ഘടകമല്ല എന്നു സാരം.പിറ്റ്യൂട്ടറി ഗ്രന്ഥിക്കു (Pituitary gland) ഹൈപ്പോത്തലാമസ് (hypothalamus)നൽകുന്ന അനുകൂല സന്ദേശമാണ് ലൈംഗികബന്ധത്തിൻ്റെയൊരുക്കം.അതു മനസിൽ പ്രവർത്തിക്കുന്ന ബിംബങ്ങളിലധിഷ്ടിതമാണ്.ആ ബിംബങ്ങൾക്കു പകരം അപഹർഷബോധമാണാ യുവതിക്കുണ്ടായത്.പലരെയും പോലെ സൗന്ദര്യമാണ് ലൈഗികോത്തേജനത്തിൻ്റെ കാരണമെന്ന അവളുടെ അബദ്ധധാരണ.സ്നേഹിച്ച ഭർത്താവു തന്നെ അല്ലെങ്കിൽ തൻ്റെ രൂപം ഇഷ്ടപ്പെടുന്നില്ല എന്ന അപകർഷബോധം ആയിരുന്നു അസംതൃപ്തിയുടെ കാരണം.

ഒരു സംതൃപ്തിയും ലഭിക്കാതെ അവളെയാണ് യഥാർത്ഥത്തിൽ തളർത്തിയത്.

അവളിൽ സൈക്സിക ഘടനയുള്ള ഭാഗങ്ങൾ പ്രതിബിംബങ്ങളിൽക്കൂടി പ്രത്യേകം കാട്ടി ഉത്തേജകബിംബങ്ങളാക്കി അവബോധം കൊടുക്കുകയാണു വേണ്ടത്.അവളിൽ മറ്റുള്ളവരെ ആകർ പല സംഗതികളും തന്നിലുണ്ടെന്ന വിശ്വാസമുണ്ടാക്കുകയും അവളിൽ ലൈഗികാനുഭവം ഉണ്ടാക്കാനുള്ള സാവകാശ സംഗമവും പെട്ടെന്നു പ്രയോജനം ചെയ്യും.നമ്മുടെ ബ്രയിനൊരു സ്വഭാവമുണ്ട്.എപ്പോഴും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പ്രവർത്തിപ്പിക്കുകയും ഇഷ്ടപ്പെടാത്തവക്കു തടസ്സമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് പടിപടിയായി ഇഷ്ടപ്പെടുത്തുന്ന മനസാണ് ആവശ്യം.സന്തോഷവും സംതൃപ്തിയും എപ്പോഴും ഇഷ്ടപ്പെടുക. വിദ്വേഷവും വെറുപ്പും പുറന്തള്ളുക. അന്യോന്യം കലഹമുണ്ടാക്കാൻ വാശിയിലും സ്വാർത്ഥതയിലും അഹങ്കാരത്തിലും ഗമിക്കുന്നെങ്കിൽ അതൊരു സ്വഭാവവിശേഷമായി വളരും.ആരെന്തുപറഞ്ഞാലും സാരമാക്കാതെ സ്നേഹത്തിൽ പൊതിഞ്ഞാൽ അതു നല്ല സ്വഭാവമായി വളർത്താൻ മസ്തിഷ്ക്കത്തിനു കഴിയും. അപകർഷബോധം വളർത്തിയെടുത്താൽ സ്വയം നശിക്കാനും കളമൊരുക്കും. സൗന്ദര്യമല്ല സ്നേഹംഗമത്തിനു നിദാനം എന്ന് മനസ്സിലാക്കുക.

Next Post Previous Post