പ്രണയത്തീ അടർത്തുന്ന ജീവനുകൾ
പ്രണയമധുരം നുകർന്നു ജീവിക്കാൻ കൊലപാതകങ്ങൾ
നടത്തുന്ന ക്രൂരതകൾ വാർത്തകളിൽ വന്നിട്ടു നാളുകളേറെയായി.അതിനു മുമ്പുമുണ്ട് ആത്മഹത്യകളും കൊലപാതകങ്ങളും.
ആസ്ത്രേലിയയിൽ നടന്ന പ്രണയക്രൂരതകളുടെ ഫലങ്ങളാണ് ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. സ്ത്രീയുടെ സുരക്ഷ മാത്രം പ്രാധാന്യം നൽകുന്ന രാഷ്ട്രീയവും സമൂഹവും സ്ത്രീക്കും പുരുഷനും വേണ്ടി ഏകോപിച്ചൊരു സുരക്ഷാകവചത്തിന് പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. സ്ത്രീവോട്ടിനുവേണ്ടി തുറക്കുന്ന നാവുകൾ മാത്രമാകാതെ സമൂഹത്തിലെ ഉച്ഛനീചങ്ങൾക്കാകമാനം ഒരു പടവാളുയർത്തേണ്ടതിൻ്റെ കാലഘട്ടം കൂടിയാണിത്. കാരണം ക്രൂരതകൾ പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലുമുണ്ടെന്ന സത്യം നമുക്കറിയാം.
ആസ്ത്രേലിയായിൽ നടന്ന കൊലപാതകം. സ്വന്തം ഭർത്താവിനെ സോഫിയയും കാമുകൻ അരുണും കൂടി കൊന്നു. ഒരേ പള്ളിയിൽ ക്വയറിലെ അംഗങ്ങളായിരുന്നു സാമും സോഫിയയും. അവർ പ്രണയത്തിലായി.വിവാഹത്തിനു സമ്മതിക്കാത്ത മാതാപിതാക്കളെ ആത്മഹത്യാഭീഷണിയുയർത്തിയാണ് വിവാഹിതരായത്. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അരുണുമായുള്ള രണ്ടാംപ്രണയം സോഫിയാ വളർത്തിയെടുത്തത്. ഒരുപെണ്ണിന് രണ്ടുപേരെ ഒരുപോലെ പ്രണയിക്കാനുള്ള മാനസികവ്യാപാരവും പഠനവിധേയമാക്കണം.ആണിനു പലരെയും പ്രേമിക്കാൻ സാധിക്കും.ഇതിൽ ഒരാളെ മാത്രം ആശ്രയിച്ചു ആത്മാർത്ഥമായി പ്രണയിക്കുന്ന കുട്ടികൾ ചൂഷകരായി മാറുന്ന കാഴ്ച്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. മാറിയും മറിഞ്ഞും പ്രണയം എല്ലാവരിലും പ്രചോദനം ചെലുത്തുന്നുണ്ട്. പ്രണയം വെറും ഒരു ഹരമായി മാറുന്ന പ്രവണത.സോഫിയ രണ്ടാമത്തെ കാമുകനെ കണ്ടപ്പോൾ ഭർത്താവിരിക്കെ പ്രണയം ഫലം കാണാൻ ഒത്തൊരുമിച്ചു കഴിയാൻ ആഗ്രഹം ഉടലെടുത്തു. ഇതിൻ്റെ മനശാസ്ത്രം ജീവിതവിരസതയാണ്.സാമിനെ ഉപേക്ഷിച്ചാൽ ജീവിതം സ്വർഗമാകുമെന്നു ചിന്തിച്ച മൂഢത. ഇതുതന്നെയാണു പലകുട്ടികളിലും പൂത്തുവിരിയുന്ന ആദ്യാനുരാഗം.കാലക്രമത്തിൽ ആ പ്രേമം വിട്ടു വേറൊന്നിൽ.ചിലപ്പോൾ അവിടെയും തീരില്ല പോരാ പോരാ എന്ന തോന്നലിൽ പുതിയവ കണ്ടെത്തുന്ന പ്രേമസായൂജ്യം.ജീവിതത്തിലും അങ്ങനെ അക്കരപ്പച്ച കാണുമ്പോൾ പടിപടിയായുണ്ടാകുന്ന ക്രൂരതകൾ.ഇതാണു സ്ത്രീയിലും കടന്നുകൂടിയ മനശാസ്ത്രം.
തിരുവനന്തപുരത്തുനടന്ന കൊലപാതകം ഒന്നിച്ചു ജോലി ചെയ്തുകൊണ്ടിരുന്ന പ്രണയിതാക്കളുടെ വക.സ്വസ്തമായ സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരുന്ന പുരുഷനെ വലച്ച പ്രണയം.പ്രണയിനിയുടെ കുടുംബത്തെ മുഴുവൻ കൊന്നു ജീവിതം സുഖകരമാക്കാം എന്നു ചിന്തിച്ച കാമുകിയോടൊപ്പം പങ്കിട്ടു നടത്തിയത്.
ചെങ്ങന്നൂരിലെ കാരണവരുടെ കൊലയ്ക്കും നേതൃത്വം നൽകിയത് സ്ത്രീയായിരുന്നു.മരുമകൾ. കണ്ണൂരിലെ 28 വയസ്സുള്ള യുവതി സൗമ്യ സ്വന്തം മകളെയും അച്ഛനെയും അമ്മയെയും കാമുകനുവേണ്ടി കൊന്നു. തൻ്റെ അവിഹിതം മറച്ചുവയ്ക്കാൻ ചെയ്ത പാതകം. കൊലപാതകത്തിനു തിരഞ്ഞെടുത്തത് കീടനാശിനിയായിരുന്നു(Aluminium phosphide).
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സ്വന്തം മകനെ കൊന്നു കുഴിച്ചിട്ട കുണ്ടറയിലെ ജയമോളെയും നമ്മൾ മറന്നിട്ടില്ല. ഓർമ്മയിൽ നിന്നു മറഞ്ഞുകഴിഞ്ഞ സ്ത്രീകൾ നടത്തിയ നിരവധി കൊലപാതകങ്ങൾ ലിസ്റ്റിലുണ്ട്.
സ്ത്രീകൾക്കിങ്ങനെയാകാൻ പറ്റുമോ.ചിന്തിച്ചു പോകും നമ്മൾ. ഭ്രാന്തുപിടിക്കുന്ന മനസ്സിന് കാരണങ്ങൾ അധികം വേണ്ട. വൈകാരികതയിലുള്ള ഏറ്റക്കുറച്ചിൽ മാത്രം മതി.
സ്ത്രീ മുൻകൈയെടുത്ത് അല്ലെങ്കിൽ കൂട്ടു നിന്ന് സ്വന്തം കുടുംബാംഗങ്ങളെ അല്ലെങ്കിൽ രക്തബന്ധത്തെ യമപുരിയിലേക്കയച്ച് സുഖജീവിതം കൊതിക്കുന്നവരെക്കുറിച്ച് അല്ലെങ്കിൽ അവരുടെ മാനസികവൈകൃതം മനസിലാക്കാൻ മനശാസ്ത്രജ്ഞർ മുമ്പോട്ടു വരേണ്ടത് മാറിമാറി വരുന്ന ആധുനിക ജീവിതത്തിലെ നാശപ്രവണതകൾക്കു കടിഞ്ഞാണിടാൻ സാധിക്കും.കൗൺസലിംഗിൻ്റെയും ബോധവൽക്കരണങ്ങളുടെയും പ്രയോജനം ഉപയോഗപ്രദമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്കു സാധിക്കും. മനുഷ്യമനസ്സു നിയന്ത്രണാതീതമാക്കാൻ ജീവിതകാലഘട്ടങ്ങളിൽ ബാല്യം മുതൽ എല്ലാവരും കൗൺസലിംഗിനു വിധേയരാകണം.രോഗം വന്നെങ്കിൽ മാത്രം സൈക്കോളജസ്റ്റിനെ കാണാനോടുന്നവർക്കു പല കാര്യങ്ങളും നിയന്ത്രണവിധേയമാക്കാൻ പണിപ്പെടും. എല്ലാ ജീവിതഘട്ടങ്ങളിലും (life stages) സൈക്കോളജിസ്റ്റിനെയോ മനശാസ്ത്രകൗൺസെലർമാരെയോ സമീപിച്ച് മാർഗനിർദ്ദേശങ്ങൾ തേടേണ്ടതാണ്. ഒരു മുന്നറിയിപ്പു കൂടി പ്രണയഹരമുണ്ടാകുമ്പോൾ ആണും പെണ്ണും ഒന്നു ചിന്തിക്കണം അർഹമായ പിന്തുണയില്ലാത്ത പ്രണയം ദുരന്തമാകുമെന്ന്.
പതറുന്ന മനസ്സിന് ചിതറുന്ന വികാരങ്ങൾക്ക് സ്വച്ഛത നൽകാനുള്ള മാർഗമാണ് സാന്ത്വനവും ബോധവൽക്കരണവും.
www.lifeguidecentre.in