ദുരന്തഭൂമിയിലെ മനസുകൾ പതറരുതേ
പ്രളയദുരന്തമൊട്ടൊക്കെ നിയന്ത്രണാധീനമാക്കി. ഇനി മാനസിക ബലഹീനതകളിലൂടെ സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ്.മരണപ്പെട്ട ബന്ധുക്കളെപ്പറ്റി,എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്നുള്ള മാനസികസംഘട്ടനം.
നിലതെറ്റുന്ന ജീവിതങ്ങളുടെ മൗനം പോലും മാനസിക വൈകൃതങ്ങളുടെ വേലിയേറ്റമാണ്.വീണ്ടും മറ്റൊരു ദുരന്തമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ട കാലഘട്ടമാണിപ്പോൾ.നാമാവശേഷമായ വീടു കണ്ടു ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ ഗൃഹനാഥനെയും ഓർത്തുകൊണ്ടു നമുക്കു പ്രവർത്തനസജ്ജമാകാം.
രാത്രിയിൽ ഞെട്ടിയെഴുന്നേൽക്കുന്നവർ.വീണ്ടുമൊരു പ്രളയദുരന്തഭീതിയുണർത്തുവർ,എല്ലാം നഷ്ടപ്പെട്ടു നിസഹായകരായി നെഞ്ചത്തടിച്ചു കരയുന്നവർ,പുതിയ കുടുംബജീവിതത്തിലേക്കു പ്രവേശിക്കുന്നവരുടെ നിരാശ.ദുരന്താനുഭവങ്ങളിൽ നെടുവീർപ്പിടുന്നവർ, രോഗഭയം,
സന്തോഷജീവിതം ഇവിടെ അവസാനിച്ചു എന്നു കരുതി ആത്മഹത്യാശ്രമം നടത്തുന്നവർ...ഇവരെയൊക്കെ സമനിലതെറ്റാതെ കാത്തുരക്ഷിക്കേണ്ട കടമ നമുക്കുണ്ട്.പുനരധിവാസ പ്രവർത്തനങ്ങളോടൊപ്പം ആശ്വാസവും മാനസികശക്തിയും പകർന്നു നൽകാൻ ദുരന്തഭൂമിയിൽ ചെറുകൂട്ടായ്മകൾ നടത്തുവാൻ മുന്നോട്ടിറങ്ങുക.മാനസികനില പരിശോധനയിലൂടെയും ബോധവൽക്കരണത്തിലൂടെയും പരിശീലനത്തിലൂടെയും മനസിനു കർമ്മനിരത ശക്തി കൈവരുത്താൻ ഞങ്ങൾ സഹായിക്കുന്നു.
Thomas Abraham
Counselling Psychologist
Lifeguide Counselling Centre
Pathanamthitta
Phone: +9495435844
Email: thomas.abraham@lifeguidecentre.in